ഒരു ദുശ്ശീലവുമില്ല, വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നടന്‍; ശബരീനാഥിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് സിനിമാലോകവും

നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വിറങ്ങലിച്ച് സിനിമാലോകവും. എം.ബി പത്മകുമാര്‍, അനില്‍ പി നെടുമങ്ങാട്, ആസിഫ് അലി, ഗിന്നസ് പക്രു, ബാലാജി ശരമ്മ, സംവിധായകന്‍ സൈജു എന്നിവരും ആദരാഞ്ജലികള്‍ നേര്‍ന്നു.

“”എപ്പോഴും ചിരിച്ച മുഖം, ഒരു ദുശ്ശീലവുമില്ല, വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെയെല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസന്‍ കാര്‍ഡിയാക് അറസ്റ്റിന്റെ രൂപത്തില്‍ കൊണ്ടുപോയി…. ഒരു നീതിയുമില്ല… താങ്ങാനാവുന്നില്ല…. വിശ്വാസം വരുന്നില്ല…. സഹൊ മറക്കിലൊരിക്കലും… കണ്ണീര്‍ പ്രണാമം”” എന്നാണ് ബാലാജി ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/permalink.php?story_fbid=2756024494637294&id=100006893108447

“”നേരിട്ട് പരിചയപ്പെട്ടിട്ടില്ല, പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കലാകാരന്റെ ശബ്ദമാവാന്‍ സാധിച്ചിരുന്നു. വിശ്വസിക്കാന്‍ പറ്റുന്നില്ല”” എന്ന് സംവിധായകന്‍ സൈജു കുറിച്ചു. “”മരണമെ, നീയെവിടേക്കാണ് കൊണ്ടു പോകുന്നത്, വിട”” എന്നാണ് എം.ബി. പത്മകുമാറിന്റെ വാക്കുകള്‍.

https://www.facebook.com/ActorAsifAli/posts/3064410913682038

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് ശബരീനാഥിന്റെ മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മിന്നുകെട്ട്, സ്വാമി അയ്യപ്പന്‍, അമല, പ്രണയിനി, സാഗരം സാക്ഷി, പാടാത്ത പൈങ്കിളി എന്നിവയാണ് ശബരീനാഥ് വേഷമിട്ട സീരിയലുകള്‍.

https://www.facebook.com/saiju.sadan.7/posts/3356785027746067

https://www.facebook.com/GuinnessPakruOnline/posts/3164423560321445

https://www.facebook.com/anil.p.alasan/posts/10223298505235139