രാം ചരണിന്റെ പേരില്‍ തമ്മിലടിച്ച് കോളജ് വിദ്യാര്‍ത്ഥിനികള്‍, വീഡിയോ

സിനിമാ താരങ്ങളുടെ പേരില്‍ ആരാധകര്‍ തമ്മിലുണ്ടാകുന്ന തമ്മില്‍ത്തല്ല് ഒട്ടും പുതിയ സംഭവമൊന്നുമല്ല. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒഡീഷയിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ തമ്മിലാണ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളാണ് അല്ലു അര്‍ജ്ജുന്റെയും രാം ചരണിന്റെയും പേരിലാണ് ഇവര്‍ തമ്മില്‍ത്തല്ലിയതെന്നാണ് വാര്‍ത്തകള്‍. അടിയുണ്ടായത് രാംചരണിന്റെ പേരിലാണെങ്കിലും എന്തായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമല്ല.

ചുറ്റിനും ധാരാളം പേര്‍ കൂടി നിന്നെങ്കിലും ഒരാള്‍ പോലും ആദ്യം ഈ പെണ്‍കുട്ടികളെ പിടിച്ചു മാറ്റാന്‍ തയ്യാറായില്ല. മുടിയില്‍ വലിച്ചിഴച്ചും കുത്തിപ്പിടിച്ചും ഇരുവരും ഫൈറ്റ് തുടര്‍ന്നു. ഒടുവില്‍ സംഗതി അപകടകരമാകുമെന്ന് മനസിലായ ചില സഹപാഠികള്‍ ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.