ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണ്‍ വീണ്ടും വിവാഹിതനായി. അന്‍സു എല്‍സ വര്‍ഗീസ് ആണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ജോമോന് ടി ജോണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ‘മൈ ഹോപ് ആന്‍ഡ് ഹോം’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
നടി ആന്‍ അഗസ്റ്റിന് ആയിരുന്നു ജോമോന്റെ ആദ്യ ഭാര്യ. 2014ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. രണ്‍വീര്‍ സിംഗ്, കൃതി ഷെട്ടി, ബേസില്‍ ജോസഫ്, അഭയ ഹിരണ്മയി, അര്‍ച്ചന കവി തുടങ്ങി സിനിമാ പ്രവര്‍ത്തകരും ആരാധകരുമായ നിരവധിപ്പേരാണ് ജോമോന് ആശംസകളുമായി എത്തിയത്.
View this post on Instagram
ബ്യൂട്ടിഫുള്‍, തട്ടത്തിന് മറയത്ത്, അയാളും ഞാനും തമ്മില്‍, വിക്രമാദിത്യന്, എന്നു നിന്റെ മൊയ്തീന്, ചാര്‍ളി, ഗോല്‍മാല്‍ എഗെയ്ന്, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവും ആയിരുന്നു.
Read more








