'ഉന്നാലെ മുടിയാത് തമ്പി', മോഹന്‍ലാലിന്റെ മാസ് കിക്ക് അനുകരിച്ച ചിരഞ്ജീവിക്ക് ട്രോള്‍പൂരം

മലയാള സിനിമയിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് ‘ലൂസിഫര്‍’. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമ സൂപ്പര്‍ ഹിറ്റും കടന്ന് മെഗാഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദര്‍’ സിനിമയുടെ ട്രെയ്‌ലര്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നത്.

ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോര്‍ത്തിണക്കിയാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു ദിവസത്തിനകം തന്നെ 5 മില്യണ്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ട്രെയ്ലര്‍. സിനിമയിലെ ഒരു സീന്‍ ലൂസിഫറില്‍ മോഹന്‍ലാല്‍ ചെയ്ത രംഗവുമായി താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

May be a meme of ‎8 people, people standing and ‎text that says "‎TRIELU TEDLL HELLTWEDD ארו ഉന്നാലെ മുടിയാത് തമ്പി... Altmar EAM ലൂസിഫർ!!‎"‎‎

ലൂസിഫറില്‍ മയില്‍വാഹനം എന്ന കഥാപാത്രത്തിന്റെ നെഞ്ചില്‍ മോഹന്‍ലാല്‍ ചവിട്ടുന്നൊരു രംഗമുണ്ട്. ലൂസിഫര്‍ പുറത്തിറങ്ങിയപ്പോള്‍ ഈ കിക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സീന്‍ ചിരഞ്ജീവിയും ചെയ്തിട്ടുണ്ട്. പക്ഷേ മോഹന്‍ലാല്‍ ചെയ്തത് പോലെ അല്ലെന്ന് മാത്രം. ഈ സീനിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ആ മാസ് കിക്ക് സീന്‍ മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ റോളില്‍ എത്തിയ സല്‍മാന്‍ ഖാനും ട്രോളുകളില്‍ നിറയുന്നുണ്ട്.

May be an image of 9 people and people standing

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ഗോഡ്ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നത് ചിരഞ്ജീവിയുടെ കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താരയാണ് സിനിമയില്‍ നായികയായി എത്തുന്നത്.