ബോളിവുഡിന്റെ സീൻ മാറ്റാൻ ചിദംബരം; അരങ്ങേറ്റ ചിത്രം നിർമ്മിക്കുന്നത് ഫാന്റം സ്റ്റുഡിയോസ്

‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഗംഭീര വിജയത്തിന് ശേഷം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ചിദംബരം. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഫാന്റം സ്റ്റുഡിയോസ് തന്നെയാണ് ഔദ്യോഗികമായി വിവരം പങ്കുവെച്ചത്.

ലൂട്ടേര, ക്വീൻ, അഗ്ലി, മാസാൻ, ഉഡ്താ പഞ്ചാബ്, രാമൻ രാഘവ് 2.0 തുടങ്ങീ നിരവധി ചിത്രങ്ങളും സേക്രഡ് ഗെയിംസ് പോലെയുള്ള വെബ് സീരീസുകളും നിർമ്മിച്ച ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ഫാന്റം സ്റ്റുഡിയോസ്.

അതേസമയം 200 കോടി കളക്ഷൻ നേട്ടവുമായി മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.

Read more

നേരത്തെ കേരള ചരിത്രത്തെ പറ്റിയുള്ള ഒരു പിരിയഡ്- ഡ്രാമ ചിത്രമായിരിക്കും ചിദംബരം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചിദംബരം സംവിധാനം ചെയ്ത ആദ്യ ചിത്രം ജാൻ എ മൻ മികച്ച വിജയം നേടിയ ചിത്രമായിരുന്നു.