‘പ്രേംനസീറിന്റെ നായികയാവാന്‍ വിളിച്ചതാണ്, പക്ഷേ  പോയില്ല, ഇന്ന് അതിൽ വിഷമമുണ്ട്’: കോഴിക്കോട് മേയര്‍

പ്രേംനസീറിന്റെ  നായികയാവാന്‍ തനിക്ക് സിനിമാരംഗത്ത് നിന്ന് വിളി വന്നിരുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ: ബീനാ ഫിലിപ്പ്.

വനദേവത എന്ന സിനിമയിലേക്ക്
16 ാം വയസിലാണ് തന്നെ യൂസഫലി കേച്ചേരി ക്ഷണിച്ചിരുന്നതെന്നും എന്നാല്‍ അന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും
കോഴിക്കോട്ടെ പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ പ്രേംനസീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യവേ മേയര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ചനടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതു കണ്ടാണ് യൂസഫലി കേച്ചേരി വീട്ടുകാരെ വന്നുകൊണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമ എന്തോ മോശം കാര്യം ആണെന്നായിരുന്നു ധാരണം. അതിനാല്‍ അത് വേണ്ടെന്ന് വെച്ചു. പക്ഷെ ഇന്നതില്‍ ഖേദിക്കുന്നു.  ബീനാ ഫിലിപ്പ് പറഞ്ഞു.