അല്ലു അർജുൻ ചിത്രം “അല വൈകുണ്ഠപുറമാലോ” യിലെ “ബുട്ട ബൊമ്മ” എന്ന ഗാനം ടോളിവുഡിൽ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്
264 മില്യണിൽപരം ആളുകളാണ് യൂട്യൂബിൽ ഈ ഗാനം ഇതിനോടകം കണ്ടിരിക്കുന്നത്. വെറും നാല് മാസം കൊണ്ടാണ് ബുട്ട ബൊമ്മ ഈ റെക്കോഡ് കരസ്ഥമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റ പ്രൊഡക്ഷൻ കമ്പനിയായ ഹരിക & ഹാസിനി ക്രിയേഷൻസാണ് ഈ വിവരം ട്വീറ്റിലൂടെ അല്ലു ആരാധകരെ അറിയിച്ചത്. “ബുട്ട ബൊമ്മ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെലുങ്ക് വീഡിയോ ഗാനം” എന്ന കുറിപ്പോട് കൂടിയാണ് അവർ ഇത് പങ്കുവെച്ചത്.
അർമാൻ മാലിക്കാണ് ബുട്ട ബൊമ്മ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
അല്ലു അർജുനും പൂജയും വളരെ മികച്ച പ്രകടനമാണ് ഗാനരംഗത്തിൽ കാഴ്ച വെച്ചിട്ടുള്ളത്.
Read more
തബു , ജയറാം , സുശാന്ത്, നവദീപ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റ് ആയിരുന്നു. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.