25 വർഷത്തിന് ശേഷം ബോളിവുഡ് താരം വീണ്ടും മലയാളത്തിലേക്ക്; പുതിയ വെബ് സീരീസുമായി നിവിൻ പോളി

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ആദ്യ സീസണ് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേർന്നുള്ള പുതിയ വെബ് സീരീസായ ‘ഫാർമ’യ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് നിവിൻ പോളി. പി. ആർ അരുൺ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

ബോളിവുഡ് താരമായ രജിത് കപൂറും വെബ് സീരീസിൽ നിവിൻ പോളിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വർഷങ്ങൾക്ക് ശേഷമാണ് രജിത് കപൂർ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.

Hindustan Times

രജിത് കപൂർ

1998 ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലായിരുന്നു രജിത് കപൂർ അവസാനം അഭിനയിച്ചത്. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും രജിത് കപൂർ കരസ്ഥമാക്കിയിരുന്നു.

May be an image of text that says "DISNEY+ HOTSTAR PRESENTS A MOVIEEMILL PRODUCTION Disney+ hotstar RAJIT KAPUR SHRUTI RAMACHANDRAN NIVIN PAULY NARAIN VEENA NANDAKUMAR hotstar specials PHARMA Jhh Landn P5 h aalys WRITTEN AND DIRECTED BY R ARUN PRODUCED BY KRISHNAN SETHUKUMA DOP ABINANDHAN RAMANUJAM EDITOR SREEJITH SARANG MUSIC JAKES BEJOY LINE PRODUCER NOBLE JACOB ARTRAJEEV SOUND SREEJIT ÛENASAN COSTUM ESIGNER REMYA ANSUYA SURESH MAKE SUDHI KATTAPPANA CHIEF ASSOCIATE DIRECT SAGAR STILLS SETHU ATHIPPILLIL DESIGNS THOUGHT STATION"

യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ‘ഫാർമ’ ഒരുങ്ങുന്നത്. ശ്രുതി രാമചന്ദ്രൻ, നരേയ്ൻ, വീണ നന്ദകുമാർ എന്നിവരാണ് വെബ് സീരീസിലെ മറ്റ് പ്രധാന താരങ്ങൾ.  അഭിനന്ദൻ രാമനുജമാണ് വെബ്സീരീസിന് ഛായാഗ്രഹണമൊരുക്കുന്നത്. ഉണ്ടാ, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ ആണ് വെബ്സീരീസ് നിർമ്മിക്കുന്നത്.