രാജേഷ് ശര്‍മ്മയും ബിനീഷ് ബാസ്റ്റിനും കേന്ദ്ര കഥാപാത്രമാകുന്ന 'രാക്ഷസരാവണന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രാജേഷ് ശര്‍മ്മ കേന്ദ്ര കഥാപാത്രമായി എത്തുന്ന “രാക്ഷസരാവണ”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ ജോജന്‍ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു നായനാണ് നായികയാകുന്നത്. ഇക്കോ നിറ്റ് ഫിലിംസിന്റെ ബാനറില്‍ ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

ബിനീഷ് ബാസ്റ്റിന്‍, പി. ബാലചന്ദ്രന്‍, സാജന്‍ പള്ളുരുത്തി, കൃഷ്ണ, ജയശങ്കര്‍, ജിനു കോട്ടയം, പോളി വത്സന്‍, മോളി കണ്ണമാലി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോക് സൂര്യയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജോജന്‍ ജോസഫിന്റെ വരികള്‍ക്ക് അനിലാണ് സംഗീതം പകരുന്നത്.

2005ല്‍ പുറത്തിറങ്ങിയ “സൈറ” എന്ന ചിത്രത്തിലൂടെയാണ് രാജേഷ് ശര്‍മ്മ വെള്ളിത്തിരയിലെത്തുന്നത്. ചെറുതും വലുതുമായ വേഷങ്ങളില്‍ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. “ലൂക്ക”, “ഗാനഗന്ധര്‍വ്വന്‍” എന്നീ ചിത്രങ്ങളിലും രാജേഷ് ശര്‍മ്മ എത്തിയിരുന്നു.