ബി​ഗ് ബോസ് മലയാളം ഏഴാം സീസണിന് തുടക്കം, ഷോയിൽ എത്തുന്ന ആ 19 മത്സരാർഥികളെ കുറിച്ച് കൂടുതലറിയാം

ബി​ഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി. മോഹൻലാൽ തന്നെ അവതാരകനായി എത്തുന്ന ഷോയിലെ ഇത്തവണത്തെ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചെന്നൈയിലാണ് മലയാളം ബി​ഗ് ബോസിനായുളള സെറ്റ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങളും പുതുമകളുമായാണ് ബി​ഗ് ബോസിന്റെ പുതിയ സീസൺ എത്തുന്നത്. 19 മത്സരാർഥികളാണ് ഇന്നലെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. ഇതിൽ പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമായ മത്സരാർഥികളുണ്ട്. അടുത്ത 100 ദിവസം മലയാളികളുടെ സ്വീകരണമുറികളിൽ ഏറ്റവും ചർച്ച സൃഷ്ടിക്കാൻ പോകുന്ന ആ 19 പേരെകുറിച്ച്അറിയാം.

Read more

ബി​ഗ് ബോസ് മലയാളം സീസൺ 7  മത്സരാർഥികൾ:

  1. അനുമോൾ (മിനിസ്ക്രീൻ താരം)
  2. അപ്പാനി ശരത് (സിനിമ നടൻ)
  3. രേണു സുധി (സോഷ്യൽ മീഡിയ താരം)
  4. ശൈത്യ സന്തോഷ് (മിനിസ്ക്രീൻ താരം)
  5. ആദില നൂറ (ലെസ്ബിയൻ കപ്പിൾസ്)
  6. നെവിൻ കാപ്രേഷ്യസ് (ഫാഷൻ കൊറിയോ​ഗ്രാഫർ, കലാസംവിധായകൻ)
  7. ഷാനവാസ് (മിനിസ്ക്രീൻ താരം),
  8. ശാരിക (അവതാരക, വ്ലോ​ഗർ) ​
  9. ഗിസെലെ തക്രാൽ (നടി, മോഡൽ)
  10. മുൻഷി രഞ്ജിത്ത് (മിനിസ്ക്രീൻ താരം)
  11. റെന ഫാത്തിമ(സോഷ്യൽ മീഡിയ താരം)
  12. അഭിലാഷ് (നടൻ, നർത്തകൻ)
  13. ഡോ ബിന്നി സെബാസ്റ്റ്യൻ (മിനിസ്ക്രീൻ താരം)
  14. ഒനിയൽ സാബു (ഫുഡ് വ്ലോ​ഗർ, അഡ്വക്കേറ്റ്)
  15. ആർജെ ബിൻസി (റേഡിയോ ജോക്കി)
  16. അക്ബർ ഖാൻ (​പിന്നണി ​ഗായകൻ),
  17. ആര്യൻ കദൂരിയ (നടൻ, മോഡൽ)
  18. അനീഷ് (കോമണർ മത്സരാർഥി)
  19. കലാഭവൻ സരി​ഗ (മിമിക്രി ആർട്ടിസ്റ്റ്, മിനിസ്ക്രീൻ താരം)