പേടിപ്പിക്കാൻ മമ്മൂട്ടിയുടെ ഭ്രമയുഗം വരുന്നു; പോസ്റ്റർ വൈറൽ

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുൽ സദാശിവൻ. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന്റെ  സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്.

ഭ്രമയുഗം പോസ്റ്റർ

താരത്തിന്റെ എഴുപതിരണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്. ഭൂതകാലം പോലെ തന്നെ ‘ഭ്രമയുഗവും’ ഹൊറർ- ത്രില്ലർ ജോണറിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും, സിദ്ധാർത് ഭരതനും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ രാമചന്ദ്ര  ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാളം സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് തിരക്കഥയെഴുതുന്നത്. ഷെഹ്നാദ് ലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, സംഗീതം ക്രിസ്റ്റോ സേവിയർ. ചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുന്നത്.

ഭ്രമയുഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ