ഭാവനയുടെ കല്യാണ ചടങ്ങില്‍ പല അതിഥികള്‍ വന്നെങ്കിലും ഏറ്റവും അധികം നോട്ടം കിട്ടിയത് നടി സംയുക്ത വര്‍മ്മയ്ക്കാണ്. ബാഹുബലിയില്‍ ദേവസേന ഉപയോഗിച്ച തരത്തിലുള്ള കമ്മല്‍ അണിഞ്ഞാണ് സംയുക്ത എത്തിയത്.
ബാഹുബലി റിലീസായത് കഴിഞ്ഞ വര്‍ഷമാണെങ്കിലും ആളുകളുടെ മനസ്സില്‍നിന്ന് ഇതുവരെ അതിലെ രംഗങ്ങളും സ്റ്റൈലുമൊന്നും വിട്ടുമാറിയിട്ടില്ല. പരമ്പരാഗത ശൈലിയില്‍ ഡിസൈന്‍ ചെയ്ത കമ്മലാണിത്. അഞ്ച് ലയറുകളിലായുള്ള കമ്മല്‍ മുടിക്ക് പുറകിലൂടെയായി ബന്ധിപ്പിച്ചിട്ടുമുണ്ട്. കമ്മല്‍ കൊണ്ട് തന്നെ മുടിയും അലങ്കരിക്കാന്‍ ഇതിലൂടെ സാധിച്ചു. ഭര്‍ത്താവും നടനുമായ ബിജു മേനോന് മകന് എന്നിവര്‍ക്കൊപ്പമാണ് സംയുക്ത വിവാഹത്തിന് എത്തിയത്. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍കൂടിയാണ് സംയുക്ത.
Read more
ഭാവനയെ അണിയിച്ചൊരുക്കിയതില്‍ ദീപിക പദുക്കോണ്‍ ചിത്രം പത്മാവത് സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയിലറിലും പോസ്റ്ററിലും മറ്റും കാണുന്ന തരത്തിലുള്ള ഡിസൈനിലാണ് ഭാവനയെ അണിയിച്ചൊരുക്കിയത്.