ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹാലിന് കാടുംവെട്ടിട്ട് സെൻസർ ബോർഡ്. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയില്ല. ധ്വജപ്രണാമം സംഘം കാവലുണ്ട് എന്നീ ഡയലോഗുകളും ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു. അതേസമയം സെൻസർ ബോർഡിന്റെ നടപടിക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 15 സീനുകളിലാണ് മാറ്റം വരുത്താൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.







