'റാണയുമായി ലിവിംഗ് റിലേഷന്‍ഷിപ്പ്, സിമ്പുവുമായുള്ള പ്രണയം സമ്മതിച്ചില്ല.. പേടിയാണ്'

തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ ചര്‍ച്ചയാകാറുണ്ട്. തൃഷയുടെ വിവാഹങ്ങള്‍ മുടങ്ങിപ്പോയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ബയല്‍വാന്‍ രംഗനാഥന്‍. കുറച്ച് വര്‍ഷം മുമ്പ് തൃഷയുടെ വിവാവ നിശ്ചയം വരെ കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തിലെത്തും മുമ്പ് അത് മുടങ്ങിയിരുന്നു.

നിര്‍മ്മാതാവ് വരുണ്‍ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം നടന്നത്. ആ വിവാഹ നിശ്ചയം മുടങ്ങിയ ശേഷം തൃഷ തെലുങ്ക് നടന്‍ റാണ ദഗുബതിയുമായി പ്രണയത്തിലായി. ഇരുവരും പൊതുപരിപാടികളില്‍ ജോഡികളായി പങ്കെടുക്കാറുണ്ടായിരുന്നു. ഏതാനും വര്‍ഷം ലിവിംഗ് ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു ഇവര്‍.

എന്നാല്‍ ആ പ്രണയവും വിവാഹത്തിലെത്തും മുമ്പ് തകര്‍ന്നു. പിന്നീട് തന്റെ ബാല്യകാല സുഹൃത്ത് സിമ്പുവുമായി തൃഷ പ്രണയത്തിലായി. പക്ഷെ സിമ്പു ഇതുവരെ എവിടെയും താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടില്ല. തന്റെ അടുത്ത സുഹൃത്തുക്കളുടെ പേരുകള്‍ക്കൊപ്പമാണ് തൃഷയുടെ പേര് സിമ്പു പറയാറുള്ളത്.

തൃഷ ഇപ്പോള്‍ വരനെ തേടുകയാണ്. എന്നാല്‍ ആരെയും ഇഷ്ടപ്പെടാത്തതിനാല്‍ തൃഷ വിവാഹിതയായിട്ടില്ല. ഒരിക്കല്‍ വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് തൃഷ മറുപടി നല്‍കിയിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം മനസില്‍ വരുന്നത് വിവാഹിതരായ ശേഷം വേര്‍പിരിഞ്ഞവരെയാണ്.

താനും അവരെ പോലെ വിവാഹമോചിതയാകുമോ എന്ന് ഭയപ്പെടുന്നുവെന്നും ആ ഭയം കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും തൃഷ പറഞ്ഞു. തുടര്‍ച്ചയായി പ്രണയങ്ങള്‍ തകര്‍ന്നതായിരിക്കാം തൃഷയെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്.

അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് തൃഷയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. കുന്ദവൈ എന്ന രാജകുമാരി ആയാണ് തൃഷ ചിത്രത്തില്‍ വേഷമിട്ടത്. തൃഷയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു. അതിനാല്‍ തന്നെ സൂപ്പര്‍ താരങ്ങള്‍ അടക്കം തൃഷയെ നായികയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.