ഫുള്‍ ഓണ്‍ വൈബില്‍ നസ്രിയയും ബേസിലും; സെറ്റില്‍ ആഘോഷം, 'സൂക്ഷ്മദർശിനി' പൂര്‍ത്തിയായി

ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ സെറ്റില്‍ പാക്കപ്പ് പറയുന്ന നസ്രിയയുടെയും ബേസിലിന്റെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും നസ്രിയ പങ്കുവച്ചിട്ടുണ്ട്. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

View this post on Instagram

A post shared by Frenemies (@_frenemiesinsta)

ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അപര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Read more