ബാലേട്ടന് ബറോസ് ടീമിന്റെ ആദരാഞ്ജലികള്‍; ഫോട്ടോയില്‍ ഒപ്പു വെച്ച് മോഹന്‍ലാലും ടീമും

നടനും തിരക്കഥകൃത്തുമായ പി. ബാലചന്ദ്രന് ആദരം അര്‍പ്പിച്ച് ബറോസ് സിനിമ ടീം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പി. ബാലചന്ദ്രന് അണിയറപ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ആദരസൂചകമായി അണിയറപ്രവര്‍ത്തകര്‍ ഒപ്പു വെച്ചു.

മലയാള സിനിമയ്ക്കും നാടക മേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു പി. ബാലചന്ദ്രന്‍. എട്ടു മാസമായി മസ്തിഷ്‌ക്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം പുലര്‍ച്ചെ 6 മണിക്കാണ് അന്തരിച്ചത്. വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ ബാലചന്ദ്രന്‍ എഴുപതുകള്‍ മുതല്‍ നാടകലോകത്ത് സജീവമാണ്.

May be an image of 3 people and outdoors

എണ്‍പതുകളുടെ ആരംഭത്തിലാണ് ബാലചന്ദ്രന്‍ സിനിമയില്‍ സജീവമാകുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളില്‍ ഒന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്ത് പി. ബാലചന്ദ്രന്‍ ആണ്. മോഹന്‍ലാലിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രം പി ബാലചന്ദ്രന്റെ എഴുത്തിലാണ് ജനിച്ചത്.

May be an image of flower

അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം , പോലീസ്, കമ്മട്ടിപാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ബാലചന്ദ്രന്‍ തിരക്കഥയും സംഭാഷണവുമെഴുതി.