നിധിയുടെ കാവൽക്കാരന് വേണ്ടി; മോഹൻലാലിന് പിറന്നാൾ സ്പെഷ്യൽ വീഡിയോയുമായി ‘ബറോസ്’ ടീം

ബറോസിന്റെ അമരക്കാരൻ  മോഹൻലാലിന് പിറന്നാൾ സ്പെഷ്യൽ വീഡിയോയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പിറന്നാൾ സന്ദേശങ്ങളും ബറോസ് സിനിമയുടെ ചില ഷൂട്ടിംഗ് രംഗങ്ങളും വിഡിയോയിൽ കാണാം.

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്.

മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.