ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിനിമകള്‍ ഒ.ടി.ടിയില്‍ കാണാം

സിനിമരംഗത്ത് എപ്പോഴും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്.  ‘പത്താന്‍’ എന്ന ഷാരൂഖ് ഖാന്‍ സിനിമ ഇതിന് ഉദാഹരണമാണ്. സിനിമയിലെ ഗാനരംഗത്തില്‍ നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതായിരുന്നു വിവാദത്തിനുള്ള കാരണം. അത്തരത്തില്‍ നിരവധി വിവാദങ്ങള്‍ നിറഞ്ഞതിനാല്‍ ബാന്‍ ചെയ്ത ചില സിനിമകളുണ്ട്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും ഈ സിനിമകള്‍ ഇപ്പോഴും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ആ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകില്‍ ലഭ്യമാണ്.

Black Friday Movie | Cast, Release Date, Trailer, Posters, Reviews, News, Photos & Videos | Moviekoop

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബ്ലാക്ക് ഫ്രൈഡേ. 1993ലെ ബോംബെ കലാപം പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ബ്ലാക്ക് ഫ്രൈഡേ. ഹുസൈന്‍ സെയ്ദിയുടെ ‘ബ്ലാക്ക് ഫ്രൈഡെ: ദ ട്രൂ സ്റ്റോറി ഓഫ് ദ ബോംബെ ബ്ലാസ്റ്റ്‌സ്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക് ഫ്രൈഡേ ഒരുക്കിയത്. 2004ല്‍ ലൊകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് സിനിമ റിലീസ് ചെയ്തത്. 2005ല്‍ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരുന്നതാണെങ്കിലും ബോംബെ ഹൈകോര്‍ട്ട് തടയുകയായിരുന്നു. സിനിമ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

LIPSTICK UNDER MY BURKHA | Official Trailer 2 | Releasing 21 July | Konkona Sensharma, Ratna Pathak - YouTube

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ആറു തവണ എഡിറ്റിംഗ് ആവശ്യപ്പെട്ട സിനിമയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ സിനിമ നേടിയിട്ടുണ്ട്.. കൊങ്കണ സെന്‍ ശര്‍മ, രത്‌ന പഥക്, സുശാന്ത് സിംഗ്, ശശാങ്ക് അറോറ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മുംബൈ ഫിലിം ഫെസ്റ്റിവലിലും ടോക്യോ ഫിലിം ഫെസ്റ്റിവലിലും അടക്കം നിരവധി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2017ല്‍ സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈമില്‍ സിനിമ ലഭ്യമാണ്.

Lockdown Movie | Bandit Queen Full Movie | Seema Biswas | Hindi Movie Based on True Story - YouTube

ചമ്പല്‍ക്കാടിന്റെ റാണിയായിരുന്ന ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ സിനിമയാണ് ബന്ധിത് ക്വീന്‍. ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗിക പീഡനത്തിന് വിധേയമായ പൂര്‍വകാലം കൊള്ളക്കാരിയാക്കി മാറ്റിയ ഫൂലന്റെ കഥ പറയുന്ന സിനിമയാണിത്. സീമ ബിശ്വാസ് ആണ് ഫൂലന്‍ ദേവിയായി വേഷമിട്ടത്. നിര്‍മ്മല്‍ പാണ്ഡെ, അദിത്യ ശ്രീവാസ്തവ, ഗജ്‌രാജ് റാവോ, മനോജ് ബാജ്‌പേയ് തുടങ്ങിയ താരങ്ങളും സിനിമയില്‍ വേഷമിട്ടിരുന്നു. സിനിമയില്‍ തെറ്റായ കാര്യങ്ങള്‍ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ഇന്ത്യയില്‍ അത് ബാന്‍ ചെയ്യാനായി ഫൂലന്‍ ദേവി തന്നെ മുന്നിട്ടിറങ്ങിയിരുന്നു. ആമസോണ്‍ പ്രൈമില്‍ സിനിമ കാണാനാകും.

Q's 'Garbage' only Indian film to be screened at Berlinale this year | Bengali Movie News - Times of India

മൂന്ന് പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയുടെ സെക്സ് ടേപ്പ് ചോരുന്നതും തുടര്‍ന്ന് നടക്കുന്നതുമായ സംഭവവികാസങ്ങളും പറഞ്ഞ സിനിമയാണ് ഗാര്‍ബേജ്. ക്വശിക് മുഖര്‍ജി രചിച്ച് സംവിധാനം ചെയ്ത സിനിമയാണിത്. 68-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. 2018 മുതല്‍ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ ലഭ്യമാണ്.

Fire — Hamilton-Mehta Productions

രണ്ട് സ്തീകള്‍ തമ്മിലുള്ള അടുപ്പത്തിന്റെ കഥ പശ്ചാത്തലമാക്കിയ സിനിമയാണ് ഫയര്‍. ഷബാന ആസ്മി, നന്ദിത ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമ 1998ല്‍ ആണ് റിലീസ് ചെയ്തത്. ദീപ മെഹ്ത രചിച്ച് സംവിധാനം ചെയ്ത ചിത്രം ലെസ്ബിയന്‍ കണ്‍സെപ്റ്റ് ആണ് അവതരിപ്പിച്ചത്. സ്വവര്‍ഗരതി സംസാരിച്ച സിനിമ വിവാദമായിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ കത്തിക്കുക വരെ ചെയ്തിരുന്നു. സിനിമ ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.

Firaaq (2008) Movie: Watch Full Movie Online on JioCinema

നന്ദിത ദാസിന്റെ സംവിധാനത്തില്‍ 2009ല്‍ എത്തിയ സിനിമയാണ് ഫിറാക്. 2002ലെ ഗുറാത്ത് കലാപത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നസ്രുദ്ദീന്‍ ഷാ, ദീപ്തി നേവല്‍, സഞ്ജയ് സുരി, നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഐഎഫ്എഫ്‌കെയില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ സിനിമ നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിനിമ പറഞ്ഞത് സാമുദായിക വിഷയമായതിനാല്‍ ഗുജറാത്തില്‍ ബാന്‍ ചെയ്തിരുന്നു. ജിയോ സിനിമ പ്ലാറ്റ്‌ഫോമില്‍ ഈ ചിത്രം കാണാന്‍ സാധിക്കും.