ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ബാലു വര്‍ഗീസും; ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍

എഡിറ്റര്‍ അച്ചു വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സ്വിച്ച് ഓണ്‍ കര്‍മ്മം തൃശ്ശൂരില്‍ നടന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് റോയ് നിര്‍മ്മിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. നിഖില്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലാല്‍, കനി കുസൃതി, മാല പാര്‍വ്വതി, കേതകി നാരായണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ അച്ചു വിജയന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടര്‍: ആര്‍ അരവിന്ദന്‍, കോ-ഡയറക്ടര്‍: സൂരജ് രാജ്, സഹ എഴുത്ത്: വിനീത് ജോസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: റയീസ് ഹൈദര്‍, ആര്‍ട്ട് ഡയറക്ടര്‍: സുഭാഷ് കരുണ്‍, മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷന്‍ ഡിസൈനര്‍: റൈസ് ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍: ദിവ്യ ജോബി, പ്രോജക്ട് ഡിസൈന്‍: ജോബി തോമസ്, ഡിജിറ്റല്‍ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, പി ആര്‍ ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ പബ്ലിസിറ്റി & മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.