ജയസൂര്യക്ക് പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണിയും , 3 ഡി ചിത്രം വരുന്നു

ജയസൂര്യയ്ക്ക് പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. എ.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്. ഷാജി നെടുംകല്ലേലും പ്രദീപ് ജി നായരുമാണ് കടമറ്റത്ത് കത്തനാരിന്റെ രചന. 3 ഡിയിലാണ് ചിത്രം ഒരുക്കുന്നത്. യു.കെ. സെന്തില്‍ കുമാറാണ് ഛായാഗ്രഹണം. കപില്‍ കൃഷ്ണ എഡിറ്റിംഗും ബോബന്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.

നേരത്തെ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസും കടമറ്റത്ത് കത്തനാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു, 75 കോടി രൂപ ചെലവില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ രാമാനന്ദിന്റേതാണ് തിരക്കഥ. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പു പരീക്ഷിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പിന്നീട് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് സന്തോഷ് ശിവന്‍ പിന്‍മാറിയിരുന്നു. മോഹന്‍ലാല്‍ നായകനായ മരക്കാര്‍, അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

Latest Stories

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം