'അസുരന്' ചൈനീസ് റീമേക്ക്; സത്യാവസ്ഥ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ധനുഷും മഞ്ജു വാര്യരും ഒന്നിച്ച “അസുരന്‍” ചിത്രം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി സിനിമ റീമേക്ക് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണ് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ അവകാശത്തിനായി ചൈന കമ്പനി സമീപിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത് എന്നും നിര്‍മ്മാതാവ് കലൈപുലി എസ്. തനു വ്യക്തമാക്കുന്നത്. തമിഴ് നോവലിസ്റ്റ് പൂമണിയുടെ വെക്കൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയിരുന്നു സിനിമ എത്തിയത്.

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍. മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം വെങ്കടേഷ്, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്.