ആസിഫ് അലി വീണ്ടും ജിസ് ജോയ്‌ക്കൊപ്പം, പോരടിക്കാന്‍ ബിജു മേനോന്‍; 'തലവന്‍' വരുന്നു

ബിജു മേനോന്‍-ആസിഫ് അലി കോമ്പോ സ്‌ക്രീനിലെത്തിക്കാന്‍ ജിസ് ജോയ്. ‘തലവന്‍’ എന്ന പേരിട്ട പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫിസര്‍മാരായാണ് ഇരുവരും എത്തുക.

ചിത്രത്തില്‍ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തും.


അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള പദവിയില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍. അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. എഡിറ്റിങ് സൂരജ് ഇ.എസ്.

Read more

അതേസമയം, ജിസ് ജോയ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ് തലവന്‍. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകളാണ് ആസിഫ് അലി-ജിസ് ജോയ് കോമ്പോയില്‍ എത്തിയ മറ്റ് സിനിമകള്‍. ഇത് കൂടാതെ ആസിഫ് അലിയും മീര ജാസ്മിനും എത്തുന്ന മറ്റൊരു സിനിമയും ജിസ് ജോയ് പ്രഖ്യാപിച്ചിട്ടുണ്ട്.