മികച്ച രീതിയിൽ മുന്നോട്ടു പോകൂ. ദൈവം അനുഗ്രഹിക്കട്ടെ; കലാകാരന് നന്ദി അറിയിച്ച് ആര്യ

ഇലയിൽ ഒരുക്കിയ തന്റെ ചിത്രം ഒരുക്കിയ കലാകാരന് നന്ദി അറിയിച് അഭിനേത്രിയും അവതാരകയുമായ ആര്യ. മുബഷീര്‍ എന്ന കലാകാരാണ് ഈ ലീഫ് ആർട്ടിനു പിന്നിൽ. ചിത്രത്തിനൊപ്പം ഇത് തയ്യാറാക്കുന്ന വീഡിയോയും ആര്യ പങ്കുവെച്ചിട്ടുണ്ട്.

‘‘വളരെ നന്ദി പ്രിയപ്പെട്ട മുബഷീർ. ഇത് വളരെ പ്രത്യേകതയുള്ളത്. എനിക്ക് ഒരുപാട് ഇഷ്ടമായി. താങ്കൾ വളരെ കഴിവുള്ളയാളാണ്. മികച്ച രീതിയിൽ മുന്നോട്ടു പോകൂ. ദൈവം അനുഗ്രഹിക്കട്ടെ’’– ആര്യ കുറിച്ചു.

ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ  സജീവമാണ് ആര്യ.

https://www.instagram.com/p/CAlCq2nJilL/?utm_source=ig_web_copy_link