ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. മൂന്ന് ദിവസമായി നടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചേച്ചി ഇപ്പോഴും വെന്റിലേറ്ററില്‍ ആണ് തുടരുന്നതെന്ന് വ്യക്തമാക്കി അരുന്ധതിയുടെ സഹോദരി ആരതി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
”വെന്റിലേറ്ററില്‍ ജീവന് വേണ്ടി എന്റെ സഹോദരി പോരാടുകയാണ് എല്ലാവരും പ്രാര്‍ഥിക്കണം. കാര്യങ്ങള്‍ പറയുവാനുള്ള സമയം ഇതല്ല. നിങ്ങളുടെ എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്നാണ് ആരതി നായര്‍ കുറിച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം, കോവളം ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. ഇവരെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന് ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
Read more
അതേസമയം, തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ല്‍ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകന് എന്ന സിനിമയില്‍ ഷൈന്‍ ടോമിന്റെ നായികയായി മലയാളത്തിലും എത്തിയിരുന്നു.







