'ബറോസ്' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി സൂചന നല്‍കി കലാസംവിധായകന്‍

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ പ്രഖ്യാപിച്ചതു മുതല്‍ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിരുന്നു. സിനിമ എന്ന് റിലീസ് ആകുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. റിലീസിനെ സംബന്ധിച്ച് ഒരു വാര്‍ത്തകളും ഇതുവരെ പുറത്തു വന്നിട്ടില്ല.

എന്നാല്‍ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് ബറോസിന്റെ കലാസംവിധായകന്‍ സന്തോഷ് രാമന്‍. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സന്തോഷ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

”ഈ ഓണത്തിന് കാണാമെന്നാണ് പ്രതീക്ഷ. അങ്ങനെയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. 3ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുണ്ട്” എന്നാണ് സന്തോഷ് രാമന്‍ ക്ലബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

Read more

ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.