വില ഇരുപതിനായിരത്തോളം, ഓട്ടോ സാനിറ്റൈസിംഗുമായി എ.ആര്‍ റഹമാന്റെ മാസ്‌ക്; ചര്‍ച്ചയായി പോസ്റ്റ്

പ്രിയ താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആക്‌സസറീസും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. നേരത്തെ മമ്മൂട്ടി, ദീപിക പദുക്കോണ്‍ എന്നിവര്‍ ധരിച്ച മാസ്‌ക്കിന്റെ വില ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍ ധരിച്ച മാസ്‌ക് ആണ് ചര്‍ച്ചയാകുന്നത്.

കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള ചിത്രമാണ് റഹമാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മകന്‍ എ.അര്‍ അമീനൊപ്പമുള്ള ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്‌ക് ആണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. പ്രത്യേക രീതിയിലുള്ള വെള്ള നിറത്തിലുള്ള മാസ്‌ക് ആണ് ഇരുവരും ധരിച്ചത്.

വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ മാസ്‌ക് ആണിത്. ഓട്ടോ സാനിറ്റൈസിംഗ്, യുവി സ്റ്റെറിലൈസിംഗ് സംവിധാനവും മാസ്‌ക്കിന്റെ പ്രത്യേകതയാണ്. ഉപയോഗിക്കുമ്പോള്‍ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കപ്പെടും.

820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം. 249 ഡോളര്‍ ആണ് ഈ മാസ്‌കിന്റെ വില. അതായത് ഇന്ത്യന്‍ കറന്‍സി ഏകദേശം 18,148 രൂപ.

View this post on Instagram

A post shared by ARR (@arrahman)

Read more