'ഇനി ഉത്തരം', പൊലീസുകാർക്ക് നടുവിൽ അപർണ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

അപർണ മുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇനി ഉത്തരത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ ജീത്തു ജോസഫാണ് പോസ്റ്റർ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. പോലീസുകാർക്ക് ഇടയിൽ നിൽക്കുന്ന അപർണ ബാലമുരളിയാണ് പോസ്റ്ററിൽ.

ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റർ-ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ

Read more

കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-ഒ20 ടുലഹഹ, പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.