മമ്മൂട്ടി മുതല്‍ രജനികാന്ത് വരെ, മിന്നിമറഞ്ഞ് താരങ്ങളും മക്കളും, 'അന്വേഷണ'ത്തിലെ ഗാനം വൈറല്‍

ജയസൂര്യ നായകനാകുന്ന ത്രില്ലര്‍ ചിത്രം “അന്വേഷണ”ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. “”ഇളം പൂവേ”” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണമിട്ട് സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, ദുല്‍ഖര്‍ എന്നിങ്ങനെ മലയാളം-തമിഴ് താരങ്ങള്‍ അവരുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.

“സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്നാണ് സൂചന. ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 31ന് ചിത്രം തിയേറ്ററുകളിലെത്തും.