മോഹന്‍ലാലിന് പ്രിയ വാര്യര്‍ നായികയാകുമോ? അനൂപ് മേനോന്‍ ഒരുക്കുന്നത് 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'യോ? പ്രതികരിച്ച് അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാലിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചകളില്‍ നിറഞ്ഞ് അനൂപ് മേനോന്‍ നേരത്തെ പ്രഖ്യാപിച്ച ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന ചിത്രം. പ്രിയ വാര്യരെ നായികയാക്കി 2020ല്‍ പ്രഖ്യാപിച്ച സിനിമയായിരുന്നു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രം വികെ പ്രകാശിന്റെ സംവിധാനത്തില്‍ എത്തും എന്നായിരുന്നു പ്രഖ്യാപിച്ചത്.

പിന്നീട് ചിത്രത്തിന്റെ സംവിധാനം അനൂപ് മേനോന്‍ ഏറ്റെടുക്കുകയും ചെയ്തു. അതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ ഒരുക്കുന്ന സിനിമ നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി ആണെന്ന പ്രചാരണങ്ങളും എത്തി. എന്നാല്‍ ഇത് ആ സിനിമയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ സിനിമയുമായി ആ ചിത്രത്തിന് ബന്ധമില്ല.

Anoop Menon and Priya Varrier to team up for 'Oru Nalpathukaarante  Irupathonnukaari'

നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന ചിത്രം ഉറപ്പായും ഉണ്ടാകും. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു വലിയ താരം തന്നെയാകും ചിത്രത്തിലെ നായകന്‍. മോഹന്‍ലാലിനൊപ്പമുള്ള സിനിമയുമായി ആ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. അത് മറ്റൊരു കഥയാണ്. ആ ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം, മോഹന്‍ലാലിനൊപ്പം ഒരു റൊമാന്റിക് സിനിമയാണ് അനൂപ് മേനോന്‍ ഒരുക്കുന്നത്. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ ‘പകല്‍ നക്ഷത്രങ്ങളില്‍’ നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.

Read more