പൃഥ്വിരാജിന് പിന്നാലെ അനൂപ് മേനോൻ; ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് ഒരു ല​ക്ഷം രൂപ സംഭാവന

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി നടൻ അനൂപ് മേനോൻ. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അനൂപ് മേനോന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചിട്ടുമുണ്ട്.

നേരത്തെ പൃഥ്വിരാജ് കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

Read more

ആശുപത്രിയിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ധന സഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് ഫെഫ്കയുടെ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ.