'ഭാരതത്തിന്റെ രാജകുമാരന്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര'; പദയാത്രയിലേക്ക് ക്ഷണിച്ച് അന്ന രാജന്‍, വീഡിയോ

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന രാജന്‍. പദയാത്രയില്‍ പങ്കെടുക്കാനായി ക്ഷണിച്ച് കൊണ്ടുള്ള അന്ന രാജന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ഫ്‌ളക്‌സ് ഉള്‍പ്പെടുന്ന വീഡിയോയിലൂടെയാണ് നടിയുടെ ക്ഷണം.

”എല്ലാവര്‍ക്കും നമസ്‌കാരം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നമുക്ക് ഒന്നായി അണിചേരാം. യാത്രയ്ക്ക് ആലുവയിലേക്ക് സ്വാഗതം” എന്നാണ് വീഡിയോയില്‍ അന്ന പറയുന്നത്. ഒന്‍പത് ദിവസം പൂര്‍ത്തിയാകുന്ന ജോഡോ യാത്ര സെപ്റ്റംബര്‍ 21നാണ് എറണാകുളം ജില്ലയില്‍ എത്തുക.

ബുധനാഴ്ച രാവിലെ 6.30ന് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്നു ജില്ലയിലെ പര്യടനത്തിനു തുടക്കമായി. ഉച്ചയ്ക്കു ശേഷമുള്ള പദയാത്ര ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്നു വൈകിട്ട് 4ന് ആരംഭിക്കും. വൈകിട്ട് 7ന് ആലുവ സെമിനാരിപ്പടി ജംക്ഷനില്‍ യാത്ര സമാപിക്കും.

Read more