2020-ലെ ആദ്യ സൂപ്പര്‍ ഹിറ്റ്; കോടി കിലുക്കത്തില്‍ 'അഞ്ചാം പാതിര'

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം “അഞ്ചാം പാതിര”. 34.25 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ ചിത്രം 50 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

24.10 കോടിയാണ് കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1.35 കോടി നേടി. വിദേശത്ത് നിന്നും 8.80 കോടി നേടി. 114 ഡോളറാണ് അമേരിക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുക്കിയത്.

ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.