ഞങ്ങളുടെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ നശിപ്പിച്ചു; തമിഴ് റീമേക്ക് ടീസറിനെതിരെ വിമര്‍ശനം, അണ്‍ലൈക്ക് ക്യാമ്പയിന്‍

മലയാളത്തില്‍ വന്‍വിജയം നേടിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ ടീസറിന് രൂക്ഷ വിമര്‍ശനം. തങ്ങളുടെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ നശിപ്പിച്ചു എന്ന മലയാളികളുടെ പരാതിയ്‌ക്കൊപ്പം മലയാളം സിനിമ തന്നെയായിരുന്നു നല്ലതെന്ന തമിഴരുടെ വിമര്‍ശനം കൂടി ടീസറിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

ടീസറിനെതിരെ അണ്‍ലൈക്ക് ക്യാമ്പയിനും നടക്കുന്നുണ്ട്. . കൂഗിള്‍ കുട്ടപ്പ എന്നാണ് സിനിമയുടെ പേര്.സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഭാസ്‌കരപൊതുവാളായി സംവിധായകന്‍ കെ.എസ് രവികുമാറാണ് എത്തുന്നത്. യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ എന്നിവരാണ് മറ്റ് റോളുകളില്‍.

നവാഗതനായ രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേര്‍ന്നാണ്. ജിബ്രാനാണ് സംഗീത സംവിധായകന്‍. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. വിഡിയോ കാണാം.

Read more