കോളജ് വിദ്യാർത്ഥിനിയായി മീന; 'ആനന്ദപുരം ഡയറീസി'ൻ്റെ ടീസർ പുറത്ത്

തെന്നിന്ത്യൻ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ൻ്റെ ടീസർ പുറത്തിറങ്ങി. മുടങ്ങി പോയ പഠനം പൂർത്തിയാക്കാൻ എത്തുന്ന വിദ്യാർത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. കോളേജ് ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ‘സത്യമേവ ജയതേ…’, ‘ ഇന്നീ ജീവിതം…’ എന്നീ ഗാനങ്ങളുടെ ലിറക്കൽ വീഡിയോ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ,ജാക്‌സൺ വിജയൻ എന്നിവർ ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്.

കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് സിനിമയിലെ പാട്ടുകൾ ആലപിച്ചിരിക്കുന്നത്.

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേർന്നാണ് സിനിമയുടെ എഡിറ്റിംഗ് പൂർത്തിയാക്കിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ& പി ശശികല, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം, കൊറിയോഗ്രാഫർ- ബാബാ ഭാസ്‌കർ & സ്പ്രിംഗ്, കല-സാബു മോഹൻ, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ.

പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ -വന്ദന ഷാജു എന്നിവരാണ് . പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫെബ്രുവരി അവസാന വാരത്തോടെ തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്