'ഡിയര്‍ വാപ്പി'യില്‍ ലാലിനൊപ്പം അനഘ നാരായണന്‍

ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ‘ഡിയര്‍ വാപ്പി’യില്‍ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ പ്രധാന കഥാപാത്രമാകുന്നു. ഒരു അച്ഛന്റേയും മകളുടേയും കഥപറയുന്ന ചിത്രത്തില്‍ ലാലിനൊപ്പമാണ് അനഘ വേഷമിടുന്നത്.

സെപ്റ്റംബര്‍ പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഡിയര്‍ വാപ്പിയുടെ പ്രധാന ലൊക്കേഷനുകള്‍ തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലാണ്. നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച് ടെയ്ലര്‍ ബഷീര്‍ എന്ന അച്ഛന്റേയും മോഡലായ മകളുടേയും കഥയാണ് ചിത്രം പറയുന്നത്.

ക്രൗണ്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഡിയര്‍ വാപ്പിയില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, വെയില്‍ ഫെയിം ശ്രീലേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലിജോ പോള്‍ ആണ്. കൈലാസ് മേനോന്‍ ചിത്രത്തിനായി സംഗീതം ഒരുക്കും.

Read more

അതേസമയം, ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ എന്ന ത്രില്ലര്‍ ചിത്രം ആണ് ഷാന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.