വര്‍ഷങ്ങളോളം കൂടെ ഉണ്ടായിരുന്നവരെ നോക്കേണ്ട ഉത്തരവാദിത്വം 'അമ്മ'യ്ക്കുണ്ട്: മോഹന്‍ലാല്‍

സംഘടനയിലെ അംഗങ്ങള്‍ക്ക് വേണ്ടി ഒരു ജീരിയാട്രിക് സെന്റര്‍ തുടങ്ങാന്‍ അമ്മയുടെ യോഗത്തില്‍ തീരുമാനമായി. അംഗങ്ങളെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഏതെങ്കിലും ആശുപത്രിയുടെ സഹായത്തോടെ അവരെ ഏറ്റവും നന്നായി നോക്കാനാണ് ഇത്തരമൊരു പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതെന്ന് സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

പലരും വയസാകുമ്പോള്‍ ഒറ്റപ്പെട്ട പോകുന്നുവെന്ന് തോന്നല്‍ ഞങ്ങള്‍ക്ക് ഉണ്ടായി. 28 വര്‍ഷത്തോളം കൂടെയുണ്ടായിരുന്നവരെ നോക്കേണ്ട ഉത്തരവാദിത്തം ‘അമ്മ’ക്കുണ്ട്. പദ്ധതി അതിവേഗത്തില്‍ സംഭവിക്കുന്നതല്ലെന്നും തുടക്കം കുറിക്കുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സംഘടനയിലെ അംഗത്വ ഫീസ്, വരിസംഖ്യ എന്നിവ ഉയര്‍ത്തിയതാണ് യോഗത്തിലുണ്ടായ മറ്റൊരു തീരുമാനം. അംഗത്വ ഫീസ് ജിഎസ്ടി അടക്കം 2,0500 രൂപയായി ഉയര്‍ത്തിയതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

സാമ്പത്തിക മൂലധനം ഉയര്‍ത്തുന്നതിന് ചില ഷോകള്‍ ചെയ്യാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.