‘അമ്മ’ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും നടപടി ഉണ്ടാകുമെന്നും വരണാധികാരി പറഞ്ഞു. താരസംഘടനയിലെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Read more
മെമ്മറി കാർഡ് വിവാദം, ബാബുരാജിന് എതിരെയുള്ള വിമർശനം, ശ്വേത മേനോനെ എതിരെയുള്ള പരാതി തുടങ്ങിയ വിഷയങ്ങളിൽ സംഘടനയ്ക്ക് ഉള്ളിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ച് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. പലരും കടുത്ത ഭാഷയിൽ തന്നെ വിമർശനങ്ങൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് വരണാധികാരി നീങ്ങിയത്.








