'നാല് ദിവസം കൊണ്ട് ഒരു സീന്‍ പ്ലാന്‍ ചെയ്തു, വയനാട്ടില്‍ ഷൂട്ട്'; അലി അക്ബറിന്റെ 'യുദ്ധ സന്നാഹ'ത്തിന് ട്രോള്‍പൂരം

മലബാര്‍ കലാപം പ്രമേയമാക്കി ഒരുക്കുന്ന അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് ട്രോള്‍പൂരം. വയനാട്ടില്‍ നടന്ന ഷൂട്ടിംഗിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് അലി അക്ബര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ രംഗത്തില്‍ ഉപയോഗിക്കാന്‍ നിര്‍മ്മിച്ച ‘യുദ്ധടാങ്കറാണ്’ ട്രോള്‍ പേജുകളില്‍ നിറയുന്നത്.

”ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂര്‍ത്തങ്ങള്‍… പുഴമുതല്‍ പുഴവരെ. കേവലം മൂന്നോ നാലോ ദിവസം കൊണ്ട്…ഒരു സീന്‍ പ്ലാന്‍ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധര്‍മ്മയ്ക്കൊപ്പം ചേര്‍ന്നപ്പോള്‍, പ്രകൃതിയും ഒപ്പം നിന്നും….നന്ദി ഏവര്‍ക്കും” എന്നാണ് ഷൂട്ടിംഗിന് പാക്കപ്പ് എന്ന് അറിയിച്ചു കൊണ്ട് സംവിധായകന്‍ കുറിച്ചത്.

80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ താന്‍ ചെയ്തു തീര്‍ത്തതിന്റെ അസൂയയാണ് പലര്‍ക്കെന്നും അലി അക്ബര്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമുള്ള മറുപടിയായി പറഞ്ഞത്. ഒരു കോടിയിലധികം രൂപ സിനിമ നിര്‍മ്മിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ സംവിധായകന്‍ അറിയിച്ചിരുന്നു.

May be an image of 1 person, standing and outdoors

സിനിമ ചെയ്യുന്നതായി പല ആളുകള്‍ സംഭാവന ചെയ്ത തുകയില്‍ നിന്നാണ് അലി അക്ബര്‍ ക്യാമറ വാങ്ങിയതും ഷൂട്ടിംഗ് ആരംഭിച്ചതും. സിനിമയുടെ എഡിറ്റിംഗിനും മറ്റുമായി സംവിധായകന്റെ വീടിനോട് ചേര്‍ന്ന് സ്റ്റുഡിയോയും നിര്‍മ്മിച്ചിരുന്നു. നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

May be an image of 1 person, outdoors and text

May be a meme of 2 people and text that says "ደሁ INTERNATIONAL CHALU UNION *സംഘി എന്നാലും പാറ്റെൺ ടാങ്കോക്കെ ഉന്തുവണ്ടിയുടെ രൂപത്തിൽ ഉണ്ടാക്കിയത് എന്തിന്? *അലിജി പടമിറങ്ങി പൊളിഞ്ഞു കഴിയുമ്പോൾ വല്ല പച്ചക്കറിയോ കപ്പലണ്ടിയോ വിറ്റ് ജീവിക്കാമെല്ലോ"

May be a meme of 1 person and text that says "Eu 当口は NTERNATIONAL CHALU UNION TMM � shiju mattookkaraN അഞ്ചുപേർ കൊക്കിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഒരുത്തൻ കാക്കയെ പിടിക്കാൻ ശ്രമിക്കുന്നു.."