ലോക്ഡൗണിനിടെ ആശുപത്രിയിലെത്തി അജിത്തും ശാലിനിയും; ആശങ്കയില്‍ ആരാധകര്‍

കോവിഡ് ലോക്ഡൗണിനിടെ ആശുപത്രിയിലെത്തി തല അജിത്തും ശാലിനിയും. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇരുവരും എത്തിയ വീഡിയോ പ്രചരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ആരാധകര്‍. മാസ്‌ക് അണിഞ്ഞാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്.

നിരവധി ആരാധകരാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് താരത്തിന്റെയും ശാലിനിയുടെയും ആരോഗ്യത്തെ കുറിച്ച് ജാഗ്രത പങ്കുവയ്ക്കുന്നത്. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും റെഗുലര്‍ ചെക്കപ്പിനു എത്തിയതാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ച് ആഴ്ചകളായി അജിത്തിന്റെ അച്ഛന് സുഖമില്ലെന്നും അതിനാലാണ് ആശപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.