'തുനിവ്' ആഘോഷത്തിനിടെ അജിത്ത് ആരാധകന് ദാരുണാന്ത്യം; പോസ്റ്ററുകള്‍ കീറിയെറിഞ്ഞ് ആരാധകര്‍

‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകന്‍ മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം.

തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇതിനിടെ അജിത്ത് ആരാധകരും വിജയ് ആരാധകരും രോഹിണി തിയേറ്ററിന് സമീപം ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 11ന് ക്ലാഷ് റിലീസ് ആയാണ് അജിത്ത് ചിത്രം തുനിവും വിജയ് ചിത്രം വാരിസും റിലീസ് ചെയ്തത്.

Read more

വിജയ് ആരാധര്‍ തുനിവിന്റെയും അജിത്ത് ആരാധകര്‍ വാരിസിന്റെയും പോസ്റ്ററുകള്‍ കീറിയെറിഞ്ഞത് വലിയ സംഘട്ടനത്തിലാണ് കലാശിച്ചത്. അതേസമയം, രണ്ട് സിനിമകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.