'കൈദി' ഹിന്ദി റീമേക്ക്; ഡില്ലിയാകാന്‍ അജയ് ദേവ്ഗണ്‍

ലോകേഷ് കനകരാജ് ഒരുക്കിയ കാര്‍ത്തി ചിത്രം “കൈദി” നിരൂപകപ്രശംസയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കൈദി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിജയ്‌യെ നായകനാക്കി ഒരുക്കുന്ന “ദളപതി 64″ന്റെ ചിത്രീകരണ തിരക്കിലാണ് ലോകേഷ് കനകരാജ്. ഇതിനിടെ കൈദിയുടെ ഹിന്ദി റീമേക്കിനായി ബോളിവുഡ് താരം അജയ് ദേവ്ഗണ്ണിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഉടന്‍ തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ “തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍” എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് അജയ് ദേവ്ഗണ്‍.