'മിന്നല്‍ മുരളി'യ്ക്ക് പിന്നാലെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ 'ആര്‍ ഡി എക്സ്'

 

മിന്നല്‍മുരളിയ്ക്ക് ശേഷം ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രം ആര്‍ ഡി എക്‌സ് ഒരുങ്ങുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയല്‍ വെച്ച് നടന്നു. കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് ചടങ്ങ് നടത്തിയത്. ഷെയ്ന്‍ നിഗം നായകനായ സിനിമയില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരും അണിനിരക്കുന്നു. നവാഗതനായ നഹാസ് ഹിദായത്താണ് സിനിമയുടെ സംവിധാനം.

‘കെ ജി എഫ്’, ‘വിക്രം’, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ശബരി. മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍ എന്നിവരും പ്രധാന താരങ്ങളാണ്.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐമ റോസ്മിയുമാണ് ചിത്രത്തിലെ നായികമാര്‍.