ഇതാണ്‌ 'കുട്ടി ഗിരി'; പ്രേക്ഷക മനസ്സുകള്‍ കീഴടക്കി അദ്വൈത് ജയസൂര്യ

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിലെത്തിയ “തൃശൂര്‍ പൂരം” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രമായി ജയസൂര്യ വേഷമിട്ടപ്പോള്‍ കുട്ടിക്കാലം അവതരിപ്പിച്ചത് മകന്‍ അദ്വൈത് ആണ്. “കുട്ടി ഗിരി”യുടെ മാസ് പ്രകടനം പ്രേക്ഷകരെ കീഴടക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ സക്‌സസ് ടീസര്‍ ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. അദ്വൈതിന്റെ ആക്ഷന്‍ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനന്‍ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം.