'പടവെട്ടി'ല്‍ നിവിന്‍ പോളിക്ക് നായിക അദിതി

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം “പടവെട്ടി”ല്‍ നായികയായി അദിതി ബാലന്‍. “അരുവി” എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി നിവിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദിതിയുടെ രണ്ടാമത്തെ ചിത്രമാകും പടവെട്ട്.

സെപ്റ്റംബര്‍ 20 ഓടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം പൂര്‍ണ്ണമായും കണ്ണൂരിലായിരിക്കും ചിത്രീകരണം. നിവിന്‍ ഇതുവരെ ചെയ്യാത്ത ഒരു പുതുമയുള്ള വേഷത്തിലായിരിക്കും എത്തുക. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയാണ് പടവെട്ട്. നാടക, പരസ്യ ചിത്ര സംവിധായകനായ ലിജു കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്നത്.

Image result for padavettu movie

Read more

“96” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത് മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും പടവെട്ടിനുണ്ട്. ഗാനങ്ങള്‍ അന്‍വര്‍ അലിയും എഡിറ്റിങ് ഷഫീക് മുഹമ്മദ് അലിയുമാണ് നിര്‍വ്വഹിക്കുന്നത്. 2020ല്‍ നടക്കുന്ന കഥയാണിതെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.