ഇത് യൂത്തിന്റെ പള്‍സ് അറിഞ്ഞ് ഒരുക്കിയ സിനിമ, വിമര്‍ശനങ്ങള്‍ക്ക് ശേഷം മാറ്റം വരുത്തിയിട്ടില്ല: 'ആദിപുരുഷ്' എഡിറ്റര്‍

പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസര്‍ എത്തിയപ്പോള്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു ഉയര്‍ന്നത്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനലിലോ കൊച്ചു ടിവിയിലോ റിലീസ് ചെയ്താല്‍ പണമുണ്ടാക്കാം എന്നൊക്കെയായിരുന്നു പരിഹാസങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്റര്‍ ആശിഷ്.

വിമര്‍ശനങ്ങളില്‍ തങ്ങള്‍ ഞെട്ടിയിരുന്നു. 3ഡിയില്‍ കാണാത്താത് കൊണ്ടാണ് പ്രേക്ഷകര്‍ക്ക് ഇത്തരം അഭിപ്രായങ്ങള്‍ എന്നാണ് ആശിഷ് പറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ വന്നതിന് ശേഷം ആദിപുരുഷില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ആശിഷ് വ്യക്തമാക്കി.

നേരത്തെ പ്ലാന്‍ ചെയ്തതു പോലെ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എവിടെ നിന്നും ഈ സിനിമ തുടങ്ങിയോ അതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. കാരണം തിരുത്തേണ്ട ഒരു തെറ്റും തങ്ങള്‍ ചെയ്തിട്ടില്ല. ഓം റൗട്ടിന്റെ വിഷന്‍ കൃത്യമായിരുന്നു.

സിനിമയും അതിലെ കഥാപാത്രങ്ങളും വിശദീകരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഓം റൗട്ടിന് നല്ല ധാരണയുണ്ടായിരുന്നു. യൂത്തിനെ ആകര്‍ഷിക്കുന്ന വിധമാണ് അദ്ദേഹം സിനിമ ഒരുക്കിയത്. മോഷന്‍ ക്യാപ്ച്ചര്‍ ടെക്‌നോളജി ഉപയോഗിച്ച് ചെയ്ത തന്റെ കരിയറിലെ ആദ്യ ചിത്രമാണ് ആദിപുരുഷ്.

അത് അത്ര എളുപ്പമല്ല. അതിന് ഒരുപാട് ഡീറ്റെയ്‌ലിംഗ് ആവശ്യമുണ്ട്. ഒരുപാട് സമയമെടുത്താണ് ചെയ്തത്. സിനിമ വലിയ സ്‌ക്രീനില്‍ എത്തുമ്പോള്‍ ആളുകളുടെ അഭിപ്രായം മാറുമെന്നതില്‍ പൂര്‍ണ്ണ വിശാസമുണ്ട്. 90 സെക്കന്റ് മാത്രമുള്ള ഒരു ടീസര്‍ കണ്ട് ഒരു സിനിമയെ ജഡ്ജ് ചെയ്യാന്‍ പറ്റില്ല എന്നാണ ആശിഷ് പറയുന്നത്. ജൂണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.