'ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാ?'; അശ്ലീല ചോദ്യത്തോട് ചിരിയോടെ പ്രതികരിച്ച് നടി യാഷിക

അശ്ലീല ചോദ്യത്തോട് പ്രതികരിച്ച് നടി യഷിക ആനന്ദ്. തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് യഷിക. ബിഗ് ബോസ് തമിഴില്‍ മത്സരാര്‍ത്ഥിയായിരുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലുടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് യഷിക മറുപടി കൊടുത്തിരുന്നു.

അതിലൊരു അശ്ലീല കമന്റിനോട് താരം പ്രതികരിച്ച രീതിയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്?’ എന്നായിരുന്നു ഒരു യുവാവ് ചാേദിച്ചത്. ചിരിച്ചു കൊണ്ടായിരുന്നു ഇതിന് യഷിക മറുപടി നല്‍കിയത്.

”പൊതുവെ എനിക്കിഷ്ടം ബെഡിന്റെ വലതു വശമാണ്. ഇപ്പോള്‍ കിടക്കുന്നത് പോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്” എന്നായിരുന്നു യഷിക നല്‍കിയ മറുപടി. നര്‍മ്മത്തോടെ പറഞ്ഞ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം, ഈയ്യടുത്തായി യഷികയ്ക്ക് വലിയൊരു അപകടം നടന്നിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ യഷികയ്ക്ക് നടക്കാന്‍ തന്നെ നാളുകള്‍ വേണ്ടി വന്നിരുന്നു. ഇപ്പോഴാണ് താരം വീണ്ടും പഴയത് പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

നിരവധി സിനിമകളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. ‘ബഗീര’, ‘ഇവന്‍ താന്‍ ഉത്തമന്‍’, ‘രാജ ഭീമ’, ‘പാമ്പാട്ടം’, ‘സള്‍ഫര്‍’, ‘സിരുതൈ ശിവ’ എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. ‘കടമൈ സര്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയത്.