തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് തൃഷ കൃഷ്ണൻ. ഒരുപാട് താരസുന്ദരികൾ തെന്നിന്ത്യൻ സിനിമാലോകം അടക്കി വാഴുന്നുണ്ടെങ്കിലും തൃഷ കൃഷ്ണൻ്റെ തട്ട് താണു തന്നെയിരിക്കും. ഇക്കഴിഞ്ഞ കുറെ നാളുകളായി നിരവധി വിവാദങ്ങൾ താരത്തിന് നേരെ ഉണ്ടായെങ്കിലും എന്നും തൃഷയ്ക്ക് ആരാധകർ ഏറെയുണ്ട്. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
തന്റെ നയക്കുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ മെലിഞ്ഞു ക്ഷീണിച്ച അവസ്ഥയിലാണ് തൃഷയുള്ളത്. ചിത്രം കണ്ട ആരാധകർ ഒന്നാകെ ചോദിക്കുന്നത് തൃഷയ്ക്ക് ഇത് എന്തുപറ്റിയെന്നാണ്. എന്തെങ്കിലും അസുഖം ഉണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. എങ്കിലും മറ്റുചിലർ തൃഷയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും രംഗത്തെത്തിയിട്ടുണ്ട്. 42-ാം വയസ്സിലും ഇത്ര സുന്ദരിയായിരിക്കുന്നതെങ്ങനെയെന്നാണ് ചിലർ ചോദിക്കുന്നത്.