നടി കോഴിക്കോട് ശാരദ അന്തരിച്ചു

 

നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1979ല്‍ അങ്കക്കുറി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് എത്തുന്നത്.

തുടര്‍ന്ന് അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സല്ലാപം എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഉത്സവപ്പിറ്റേന്ന്, എന്ന് നിന്റെ മൊയ്തീന്‍, കുട്ടി സ്രാങ്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.