കാർത്തികയെ മിന്നുകെട്ടി രോഹിത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടി കാർത്തിക നായർ വിവാഹിതയായി. പഴയകാല നടി രാധയുടെയും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും മകളാണ് കാര്‍ത്തിക. രോഹിത് മേനോൻ ആണ് വരൻ.

തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹം. നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു” എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങള്‍ നടി പങ്കിട്ടത്.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്.

നടന്‍ ജീവയ്‌ക്കൊപ്പം എത്തിയ ‘കോ’ എന്ന ചിത്രമാണ് കാര്‍ത്തികയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തില്‍ മകരമഞ്ഞ് എന്ന സിനിമയിലാണ് താരം ആദ്യം അഭിനയിച്ചത്. ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ് കാര്‍ത്തിക ഒടുവില്‍ അഭിനയിച്ചത്.