“അല്ലാ ഈ റിപ്പബ്ലിക് ഡേയും സ്വാതന്ത്ര്യ ദിനവും ഒന്നല്ലേ?”; ആഗസ്റ്റ് 15 ന് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന ബോളിവുഡ് നടിക്ക് പൊങ്കാല

സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി ഇഷ ഗുപ്തക്ക് ട്രോള്‍ മഴ. മുന്‍ മിസ് ഇന്ത്യയായ ഇഷ ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ജനുവരിയിലുള്ളത് ഇത്ര പെട്ടെന്ന് തന്നെ ആശംസിച്ചോ എന്നും രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത താരം എന്ന തരത്തിലും ട്രോളുകള്‍ വരുന്നുണ്ട്.

ആശംസക്ക് പിന്നാലെ വൈരുധ്യം നിറഞ്ഞ പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതിനാല്‍ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന വിശദീകരണം നല്‍കുന്നുണ്ട്.